Site iconSite icon Janayugom Online

ദൗത്യം പൂർത്തിയാക്കി മദർഷിപ്പ് മടങ്ങി

sanfernandosanfernando

അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ ദൗത്യം പൂർത്തിയാക്കി മടങ്ങി. 11ന് രാവിലെ പുലർച്ചെയോടെ പുറം കടലിലെത്തിയ കപ്പൽ 12നു തന്നെ മടങ്ങുമെന്നു പറഞ്ഞിരുന്നുവെങ്കിലും കണ്ടയ്നറുകൾ ഇറക്കാനുള്ള കാലതാമസം കാരണം യാത്ര വൈകുകയായിരുന്നു. ഇന്ന് രാവിലെ 12.30ഓടെ കപ്പൽ മടങ്ങി. തുടർന്ന് ചരക്കു നീക്കത്തിനായി എത്തിയ മാറിൻ അസൂർ ഇന്ന് 2.45 ഓടെ ബെർത്തിലടുപ്പിച്ച് 3.30 ഓടെ മൂറിംഗ് നടപടികൾ പൂർത്തിയാക്കി. ഇവിടെ ഇറക്കിയ 1930 കണ്ടയ്നറുകളിൽ 607 എണ്ണം തിരികെ കയറ്റിയാണ് ആദ്യ കപ്പൽ സാൻ ഫെർണാണ്ടോ മടങ്ങിയത്.

ശേഷിച്ച 1323 കണ്ടെയ്നറുകളിൽ ഏതാനും കണ്ടെയ്നറുകൾ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാറിൻ അസൂർ എന്ന കപ്പൽ എത്തിയത്. ചെറുകപ്പലിൽ നിന്നും പുതുതായി 390 കണ്ടയ്നറുകൾ ഇവിടെ ഇറക്കും തിരികെ 700 ഓളം കണ്ടയ്നറുകളുമായി മുoബൈയിലേക്ക് മടങ്ങും. 12 ന് കൊളംബോയിൽ നിന്നും തിരിച്ച വെസലാണ് ഇന്ന് വിഴിഞ്ഞത്ത് അടുത്തത്. ആദ്യ കപ്പലിൽ നിന്നെത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് വെസൽഎത്തിയത്. യു.കെ. കേന്ദ്രമായുള്ള ഇൻഷ് സ്കേപ്പ് എന്ന ഷിപ്പിംഗ് ഏജൻസി മുഖാന്തിരമാണ് ഫീഡർ വെസൽഎത്തുന്നത്. 

Eng­lish Sum­ma­ry: Mis­sion com­plet­ed and the moth­er­ship returned

You may also like this video

Exit mobile version