ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തിൽ വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയില്‍. താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനു സമീപത്തെ പറമ്പിൽ വിദ്യാർത്ഥി വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; താമരശേരിയിൽ വിദ്യാർത്ഥി ആശുപത്രിയില്‍

