ഭാര്യ പിണങ്ങി പോയതിന്റെ കാരണം അയൽക്കാർ കാരണമെന്ന് തെറ്റിദ്ധാരണമൂലമാണ് നെന്മാറയിലെ ഇരട്ട കൊലപാതകത്തിലെ പ്രതി ചെന്താമര ആദ്യ കൊലപാതകം 5 വർഷം മുൻപ് ചെയ്തത്. ഈ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ചെന്താമര സജിതയുടെ ഭർത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയത്. അജിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്.
ചെന്താമര തങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. ആ പരാതിയും പൊലീസ് ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ചെന്താമര സൈക്കോയാണ്. പുതിയ വസ്ത്രമിട്ട് വീടിന് മുന്നിലൂടെ പോയാലോ, വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തമാകും. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.