Site iconSite icon Janayugom Online

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷം

സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ മോഡി സർക്കാർ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ, സിപിഐ(എം) ഡിഎംകെ തുടങ്ങി 12 പാര്‍ട്ടികള്‍ യോഗം ചേര്‍ന്നാണ് സംയുക്ത പ്രസ്താവന തീരുമാനിച്ചത്.

ഇ ഡി ക്കെതിരായ പ്രസ്താവനയിൽ കോൺഗ്രസും ഒപ്പിട്ടു. ഇതോടെ കോൺഗ്രസിന് തിരിച്ചറിവുണ്ടായെന്ന് ഇടതുപക്ഷം പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ലോക്‌സഭ അല്പനേരം തടസപ്പെട്ടു. 

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ കോൺഗ്രസ് അംഗങ്ങളും ഇടത്, ശിവസേന (ഉദ്ധവ് ) അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് അംഗങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉയർത്തിയിരുന്നു.
വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ബഹളം ശക്തമായതോടെ സ്പീക്കർ 15 മിനിറ്റ് സഭ നിർത്തിവച്ചു. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സോണിയയോടൊപ്പം ഇഡി ഓഫീസിലേക്കു പ്രകടനമായി പുറപ്പെട്ടു. സഭ വീണ്ടും തുടർന്നപ്പോൾ ഇടത്, ഡിഎംകെ, ഇടത്, ശിവസേന, ആർജെഡി, ശിവസേന, സമാജ്‍വാദി പാർട്ടി അംഗങ്ങൾ വിലക്കയറ്റത്തെക്കുറിച്ച് പറയുമ്പോൾ സർക്കാര്‍ നിസംഗത പാലിക്കുന്നുവെന്നാരോപിച്ച് ഇറങ്ങിപ്പോയി. 

Eng­lish Summary:Misusing inves­tiga­tive agen­cies: Oppo­si­tion party
You may also like this video

Exit mobile version