Site iconSite icon Janayugom Online

മിഥുൻ അവസാനമായി സ്കൂൾ മുറ്റത്ത് എത്തി; വിങ്ങിപ്പൊട്ടി ആയിരങ്ങൾ

പഠിച്ച സ്കൂളിൽ അവസാനമായി മിഥുൻ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി നാടൊന്നാകെ. തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. ആംബുലൻസ് കടന്നുപോകുന്ന വഴിയോരങ്ങളിലും ആയിരങ്ങൾ മിഥുനെ അന്ത്യഞ്ജലിയേകാൻ കാത്തുനിന്നു. 

തേവലക്കര സ്കൂളിൽ സഹപാഠികളും അധ്യാപകരും മാത്രമല്ല നാടൊന്നാകെകണ്ണീർ ചിതയൊരുക്കി. മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പൊലീസ് വാഹനത്തിന്റെ അകമ്പടിയിൽ ആണ് കൊല്ലത്തേക്ക് എത്തിയത്.

Exit mobile version