Site iconSite icon Janayugom Online

എം കെ പ്രസാദ് വികസനത്തിന്റെ കണ്ണ് തുറക്കാന്‍ ഉറക്കമിളച്ച ശാസ്ത്രജ്ഞന്‍: ബിനോയ് വിശ്വം എം പി

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം കെ പ്രസാദിന്റെ നിര്യാണത്തിൽ ബിനോയ് വിശ്വം എം പി അനുശോചനം രേഖപ്പെടുത്തി. പ്രസാദ് സാർ ക്ലാസ് മുറിയിൽ വച്ച് പഠിപ്പിച്ചിട്ടില്ല. എന്നാൽ പരിസ്ഥിതിയുടെ ശാസ്ത്രവും അതിന്റെ സമരബോധവും പഠിപ്പിച്ച അദ്ധ്യാപകനാണ് അദ്ദേഹം. സൈലന്റ് വാലി മുതൽ എറണാകുളത്തെ മംഗള വനംവരെയുള്ളവ അദ്ദേഹത്തിന്റെ കൂടി സ്മാരകങ്ങളാണ്. വികസനത്തിന് കണ്ണ് കാണാതാകുമ്പോൾ അതിന്റെ കണ്ണു തുറപ്പിക്കാൻ ഉറക്കമിളച്ച ശാസ്ത്രജ്ഞനാണ് പ്രസാദ് സാർ. ആഗോള താപനകാലം പ്രസാദ് സാർ പറയാൻ ശ്രമിച്ച സത്യങ്ങളുടെ മഹത്വം ഏവരെയും പഠിപ്പിച്ചു കൊണ്ടിരിക്കും. പ്രസാദ് സാറിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

പ്രൊഫ. എം. കെ. പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം അദ്ധ്യാപകനെന്ന നിലയിലും ആദരം നേടി. എം. കെ പ്രസാദിന്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:MK Prasad is a sleepy sci­en­tist to open the eyes of devel­op­ment: Binoy Vish­wam MP

You may like this video also

Exit mobile version