Site iconSite icon Janayugom Online

മാടായി കോളജിലെ നിയമനത്തിന് എംകെ രാഘവൻ എം പി പത്ത് ലക്ഷം കോഴ വാങ്ങി; ആരോപണവുമായി ഉദ്യോഗാര്‍ത്ഥി

മാടായി കോളേജിലെ നിയമനത്തിന് എം കെ രാഘവൻ എം പി പത്ത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി ടിവി നിധീഷ്. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളജിൽ നിയമനം നൽകിയത്. നിയമനം സുതാര്യമെന്ന എം കെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു.

മാടായി കോളജിലെ നിയമന വിവാദത്തിൽ വിശദീകരണവുമായി നേരത്തെ എം കെ രാഘവൻ എംപി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നുമായിരുന്നു എം കെ രാഘവൻ എംപിയുടെ വിശദീകരണം. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ല. താൻ ഇൻറർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Exit mobile version