പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോഡിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി.ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സ്റ്റാലിന്‍ ചോദിച്ചു.
ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബീഹാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മോഡിയുടെ പുതിയ നാടകമാണിതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള പകയില്‍ നിന്നാണ് ഈ വിദ്വേഷ പ്രചരണം ഉണ്ടാകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.എല്ലാ മനുഷ്യരെയും സ്വീകരിക്കുന്ന സ്ഥലമാണ് തമിഴ്‌നാട്. എന്തൊക്കെ വ്യാജ പ്രചരണങ്ങളും ഗൂഢാലോചനകളും നടത്തിയാലും 2026ല്‍ ഡിഎംകെ വീണ്ടും അധികാരത്തില്‍ വരുമെന്നും സ്റ്റാലിന്‍ ആവര്‍ത്തിച്ചു.
എഐഎഡിഎംകെയുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ താനും തന്റെ പാര്‍ട്ടിയും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ നവംബര്‍ രണ്ടിന് സംസ്ഥാനത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ നിന്ന് എഐഎഡിഎംകെയും ‚ബിജെപിയും വിട്ടുനിന്നത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

