21 January 2026, Wednesday

Related news

January 21, 2026
January 13, 2026
January 10, 2026
January 4, 2026
November 15, 2025
November 15, 2025
November 13, 2025
November 8, 2025
November 7, 2025
November 5, 2025

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിന്‍

Janayugom Webdesk
ചെന്നൈ
November 5, 2025 12:52 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോഡിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി.ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സ്റ്റാലിന്‍ ചോദിച്ചു.

ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബീഹാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മോഡിയുടെ പുതിയ നാടകമാണിതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള പകയില്‍ നിന്നാണ് ഈ വിദ്വേഷ പ്രചരണം ഉണ്ടാകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.എല്ലാ മനുഷ്യരെയും സ്വീകരിക്കുന്ന സ്ഥലമാണ് തമിഴ്‌നാട്. എന്തൊക്കെ വ്യാജ പ്രചരണങ്ങളും ഗൂഢാലോചനകളും നടത്തിയാലും 2026ല്‍ ഡിഎംകെ വീണ്ടും അധികാരത്തില്‍ വരുമെന്നും സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

എഐഎഡിഎംകെയുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ താനും തന്റെ പാര്‍ട്ടിയും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ നവംബര്‍ രണ്ടിന് സംസ്ഥാനത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ നിന്ന് എഐഎഡിഎംകെയും ‚ബിജെപിയും വിട്ടുനിന്നത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.