Site iconSite icon Janayugom Online

ജെഡിയുവിൽ നിന്ന് ബിജെപിയിൽ ചേർന്ന് എംഎൽഎമാർ; അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്

congress bjpcongress bjp

ബിജെപിയില്‍ ചേർന്ന അഞ്ച് ജെഡിയു എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ കോൺഗ്രസ്. ഇത് സംബന്ധിച്ച് നിയമസഭ സ്പീക്കറുടെ ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചതായും നേതൃത്വം വ്യക്തമാക്കി.മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരേശ്വർ ഗോസ്വാമിയാണ് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരവും കൂറുമാറ്റ നിരോധന നിയമപ്രകാരവും അഞ്ച് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അഞ്ച് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.

നിതീഷ് കുമാർ ബിഹാറിൽ ബിജെപിയിൽ നിന്ന് ആർജെഡിയുമായി ചേർന്നതിന് പിന്നാലെയായിരുന്നു എംഎൽഎമാർ പാർട്ടി വിട്ടത്. ആറ് എംഎൽഎമാരായിരുന്നു ജെഡിയുവിനുണ്ടായിരുന്നത്.ഇതിൽ അഞ്ച് പേരും ബിജെപിയിലേക്ക് മാറിയതിനാൽ ജെഡിയു അയോഗ്യതാ ഹരജി നൽകിയിരുന്നില്ല.

സെപ്റ്റംബർ മൂന്നിനാണ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. കെഎച്ച്. ജോയ്കിഷൻ, എൻ സനേത്, എംഡി അച്ചാബ് ഉദ്ദീൻ, എൽഎം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിലേക്ക് പോയത്.

Eng­lish Summary:
MLAs join BJP from JDU; Con­gress demand­ing disqualification

You may also like this video:

Exit mobile version