Site iconSite icon Janayugom Online

എംഎൻ സ്മാരകം ഉദ്ഘാടനം നാളെ

നവീകരണം പൂർത്തീകരിച്ച സിപിഐ ആസ്ഥാന മന്ദിരം എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10. 30ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. 11ന് എംഎൻ സ്മാരകത്തിന് മുന്നിൽ പതാക ഉയരും. കോൺഫറൻസ് ഹാൾ, പ്രസ് റൂം, ലൈബ്രറി, സോഷ്യൽമീഡിയ റൂം, ക്വാര്‍ട്ടേഴ്സ്, മെസ് എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് നവീകരിച്ച കെട്ടിടത്തിലുള്ളത്. ഉദ്ഘാടനത്തിന് ശേഷം ഓഫിസിൽ സിപിഐ സംസ്ഥാന കൗൺസിൽ യോഗം ചേരും.

പാർട്ടിയുടെ 99-ാം സ്ഥാപക ദിനത്തിലാണ് നിലവിൽ എഐടിയുസി ആസ്ഥാനമായ പി എസ് സ്മാരകത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കൗൺസിൽ ഓഫിസ് എംഎൻ സ്മാരകത്തിലേക്ക് മാറുന്നത്. 2023 മേയ് 16ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നവീകരണത്തിന് തറക്കല്ലിട്ടത്. എന്നാൽ നവീകരിച്ച മന്ദിരം പ്രവർത്തനസജ്ജമാകുന്നതിന് മുൻപ് കാനം വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സംസ്ഥാന കൗൺസിൽ ചേരുന്ന ഹാളിന് കാനം രാജേന്ദ്രന്റെ പേരാണ് നൽകിയിരിക്കുന്നത്.

Exit mobile version