Site iconSite icon Janayugom Online

വാളയാറിൽ ആൾക്കൂട്ട ആക്രമണം; റാം നാരായണിന്റെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹവും കുടുംബാംഗങ്ങളെയും വിമാന മാർഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 

റാം നാരായൺ ബഗേലിന്റെ മൃതദേഹം ചൊവ്വാഴ്‌ച രാവിലെ കൊച്ചിയിൽ നിന്ന് വിമാനത്തിൽ റായ്പൂരിൽ എത്തിക്കും. റവന്യ‍‍ൂ മന്ത്രി കെ രാജനും കലക്ടറും റാം നാരായണിന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിലെത്തിയ റാം നാരായണിന്റെ കുടുംബാംഗങ്ങൾ അടക്കമുള്ള ഏഴംഗ സംഘവും വിമാനമാർഗം റായ്‌പൂരിലേക്ക് യാത്ര തിരിക്കും. റായ്‌പൂരിൽ നിന്ന് ഛത്തീസ്ഗഡിലെ ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റാം നാരായൺ ബഗേലിന്റെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ച കലക്ടർ അർജുൻ പാണ്ഡ്യൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകി. കുട്ടികൾക്ക് പേന സമ്മാനമായി നൽകി. നന്നായി പഠിക്കണം എന്ന്‌ ഓർമപ്പെടുത്തിയാണ് റാം നാരായൺ ബഗേലിന്റെ മക്കളെ കലക്ടർ യാത്രയാക്കിയത്. അർഹതപ്പെട്ട ധനസഹായം എത്രയും വേഗം കുടുംബത്തിന് ലഭിക്കുന്നതിനുള്ള നടപടികൾ പാലക്കാട് ജില്ലാ ഭരണ കേന്ദ്രം സ്വീകരിക്കുന്നുണ്ട്

Exit mobile version