Site iconSite icon Janayugom Online

‘മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; പോസ്റ്ററില്‍ ഭയന്ന് മോഡിയും ബിജെപിയും

ഡല്‍ഹിയിലെമ്പാടും ‘മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന് അച്ചടിച്ച പോസ്റ്ററുകള്‍ വ്യാപകമായതോടെ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പോസ്‌റ്ററുകൾ പതിച്ച കേസിൽ രണ്ട് പ്രസ് ഉടമകളടക്കം ആറ് പേർ അറസ്‌റ്റിൽ. 114 കേസുകളിലായി കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതിട്ടുമുണ്ട്. പോസ്റ്റര്‍ പതിച്ചതിന് 35 കേസുകളും അച്ചടിച്ചതിന് പ്രിന്റിങ് പ്രസുകള്‍ക്കെതിരെ 79 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പ്രിന്റിങ് പ്രസിന്റെ പേര് പോസ്‌റ്ററുകളില്‍ പതിപ്പിക്കണമെന്ന നിയമം ലംഘിച്ചതിനുമാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. 2000ലധികം പോസ്റ്ററുകള്‍ കണ്ടെടുക്കുകയും ചെയ്തു.

അതേസമയം പോസ്റ്റര്‍ കേസില്‍ ആറ് പേരെ അറസ്റ്റുചെയ്ത ഡല്‍ഹി പൊലീസിന്റെ നടപടിയെ ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന് കാര്യം പ്രധാനമന്ത്രിക്കറിയില്ലെന്നും നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണത്തിന്റെ തെളിവാണ് പൊലീസിന്റെ നടപടിയെന്നും ആം ആദ്മി ട്വീറ്റ് ചെയ്തു. നൂറിലധികം കേസുകളെടുക്കാന്‍ മാത്രം പോസ്റ്ററിലെന്താണുള്ളത്. ഒരു പോസ്റ്റര്‍ കണ്ട് ഇങ്ങനെ പേടിച്ചാലോ? മോഡീ, നിങ്ങള്‍ക്കൊരു പക്ഷെ അറിയില്ലെങ്കിലും ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്! ആം ആദ്മി ട്വീറ്റ് ചെയ്തു.

അതേസമയം, പോസ്റ്ററൊട്ടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ചങ്കൂറ്റമില്ലാത്ത ആം ആദ്മി അനാവശ്യമായ ആരോപണങ്ങളുയര്‍ത്തുകയാണെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന പ്രതികരിച്ചു.

 

Eng­lish Sam­mury: Reg­is­tered over 100 FIRs after posters say­ing ‘Modi hatao desh bachao’ were found in the nation­al capital

 

Exit mobile version