Site icon Janayugom Online

വോട്ടെണ്ണാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ട് യോഗം വിളിച്ച് മോഡി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഔദ്യോഗിക വസതിയില്‍ തരിക്കിട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ‚ബംഗാളിലും വീശിയ റമാല്‍ ചുഴലിക്കാറ്റ്‌, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗം, കാലവർഷ മുന്നൊരുക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾവിഷയങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച ചെയ്‌തു.പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമശാസ്‌ത്ര മന്ത്രാലയം സെക്രട്ടറി, ദേശീയ ദുരന്തനിവാരണ സേനാ തലവൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു 

Eng­lish Summary:
Modi hur­ried­ly called a meet­ing with only one day left to count the votes

You may also like this video:

Exit mobile version