Site iconSite icon Janayugom Online

നാലാംഘട്ടം പൂർത്തിയാകുമ്പോൾ മോഡി അങ്കലാപ്പിൽ: ബിനോയ് വിശ്വം

binoy viswambinoy viswam

തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂർത്തിയാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി അങ്കലാപ്പിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. പുതിയതായി നിർമ്മിച്ച വി കെ വാസു സ്മാരക സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന മോദി ഇന്ന് ഭയക്കുന്ന അവസ്ഥയാണ്. 400 സീറ്റ് നേടി മൂന്നാമതും ഭരണത്തിൽ തിരിച്ചെത്തുമെന്ന് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച മോഡി ഇപ്പോൾ വർഗ്ഗീത പറഞ്ഞ് വോട്ടു പിടിക്കാനാണ് ശ്രമിക്കുന്നത്.

അധികാരം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയ രാമനെ കൂട്ട് പിടിച്ച് ഇപ്പോള്‍ ഭരണം പിടിക്കാനാണ് മോഡി ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പൗരയായ പ്രസിഡന്റിനെ ശ്രീരാമ ക്ഷേത്രത്തിന്റെയോ പാർലമെന്റിന്റെയോ ഉദ്ഘാടനത്തിൽ പരിഗണിക്കാതിരുന്നത് അവര്‍ ആദിവാസിയായതുകൊണ്ടാണോ വിധവയായതുകൊണ്ടോണോ എന്ന് ബിജെപി വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സിപിഐ (എം) വോട്ട് മറിക്കും എന്ന വില കുറഞ്ഞ വാദം ഉന്നയിച്ച് മാധ്യമങ്ങൾ മോദിക്ക് വേണ്ടി ദാസ്യ പണി ചെയ്യുന്നതും ഈ കാലയളവിൽ കാണാൻ കഴിഞ്ഞു. മാധ്യമങ്ങൾ ഒരു കാര്യം മനസിലാക്കണം. സിപിഐയും സിപിഐ (എം) രാവും പകലും ഇല്ലാതെ മാസങ്ങളായി ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്. അത് മനസിലാക്കുന്ന ജനം ഇടതുപക്ഷത്തെ പാർലമെന്റിൽ എത്തിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 

വി കെ ദാമോദരൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജനും വി ആർ മദനൻ ജനസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രനും നിർവഹിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സഹകരിച്ചവരെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എംഎൽഎ മാരായ സി സി മുകുന്ദൻ, പി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സംഗീത സംവിധായകൻ വിദ്യാധരൻ, സിപിഐ (എം) പടിയം ലോക്കൽ സെക്രട്ടറി ടി ഐ ചാക്കോ, അന്തിക്കാട് ലോക്കൽ സെക്രട്ടറി എ വി ശ്രീവൽസൻ, സിപിഐ സംസ്ഥാന‑ജില്ലാ നേതാക്കളായ ഷീല വിജയകുമാർ, ടി ആര്‍ രമേഷ്കുമാര്‍, കെ ശ്രീകുമാര്‍, കെ പി സന്ദീപ്, ഷീന പറയങ്ങാട്ടിൽ, രാഗേഷ് കണിയാംപറമ്പിൽ, പി കെ കൃഷ്ണൻ, എൻ കെ സുബ്രഹ്മണ്യൻ, സി ആർ മുരളീധരൻ, വി ആർ മനോജ്, പി വി അശോകൻ, കെ വി വിനോദൻ,കെ കെ രാജേന്ദ്രബാബു, എം സ്വർണ്ണലത ‚ടി കെ മാധവൻ, കെ എം ജയദേവൻ, കെ എം കിഷോർ കുമാർ, കെ കെ പ്രദീപ് കുമാർ, സി കെ കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജീന നന്ദൻ, ശുഭ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ചടയമുറി സ്മാരകത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് ഉദ്ഘാടന വേദിയിലേക്ക് നേതാക്കളെ ആനയിച്ചത്.നാടൻ പാട്ട് ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി.

Eng­lish Sum­ma­ry: Modi on ten­sion of 4th phase of elec­tion: Binoy Vishwam

You may also like this video

Exit mobile version