മോഡി ‑ട്രംപ് ഉദയകക്ഷി ചർച്ചയെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തെ പിന്തുണച്ച് പ്രവർത്തക സമിതി അംഗം കനയ്യകുമാർ. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വ്യാപാര സാധ്യതകൾ ഏറെയാണെന്നും ഒരു വിദേശ രാജ്യം അവരുടെ ഉത്പന്നങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണെന്നും കനയ്യ കുമാർ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ട് വരുന്നതിലാണ് ആശങ്ക. അവകാശവാദവും പ്രവർത്തിയും രണ്ട്. രാജ്യവും പൗരൻമാരും അപമാനിക്കപ്പെടുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് എടുക്കണം. സൗഹൃദമുള്ള രാജ്യം ഇങ്ങനെയാണോ പെരുമാറുക.ഇന്ത്യക്ക് വിമാനം വിടാമായിരുന്നു എന്നും കനയ്യ കുമാർ വിമർശിച്ചു.യുഎസിൽ നിന്ന് തിരിച്ചയക്കുന്ന കുടിയേറ്റക്കാർക്ക് മാനുഷിക പരിഗണന നൽകണം. കുടിയേറ്റക്കാരെ കൈയിൽ വിലങ്ങണിയിച്ച് അയച്ചതാണ് ട്രംപ് മോഡിക്ക് നൽകിയ സമ്മാനമെന്നും കനയ്യ കുമാർ വ്യക്തമാക്കി.

