കോയമ്പത്തൂരിൽ ബിജെപിയുടെ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചത് സംബന്ധിച്ച് സിപിഐ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തിയത്. വാരണാസിയിൽ ബിജെപി സഥാനാർത്ഥിയായ മോഡി കോയമ്പത്തൂരിൽ സർക്കാർ അതിഥി മന്ദിരത്തിലാണ് താമസിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം താമസത്തിനുപയോഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി മോഡിയെ സ്ഥാനാർത്ഥിത്വത്തിന് അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി എൻ പെരിയസ്വാമി കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
English Summary:Modi violated election code of conduct; CPI filed a complaint
You may also like this video
You may also like this video