മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കതിരെയുള്ള ആശയപോരാട്ടം ശക്തമാക്കണമെന്ന് സിപിഐ(എം) കരട് രാഷ്ട്രീയ പ്രമേയം.
ബിജെപി വിരുദ്ധ വോട്ടുകള്‍ ചേര്‍ത്തുനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കണം. ഇടത് ഐക്യം ശക്തമാക്കണം. കോണ്‍ഗ്രസിനോടു സഹകരിക്കാമെങ്കിലും സഖ്യമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
പാര്‍ട്ടി കമ്മിറ്റിയില്‍ പരമാവധി പ്രായപരിധി 75 എന്നത് തുടരും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നല്‍കിയ ഇളവിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസാകും തുടര്‍ തീരുമാനം എടുക്കുകയെന്ന് എകെജി ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിബി അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പറഞ്ഞു. മധുരയില്‍ ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ ചേരുന്ന പാര്‍ട്ടിയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു.