Site iconSite icon Janayugom Online

മൂന്നാം വട്ടം 400 സീറ്റുുകളുമായി അധികാരത്തിലെത്താമെന്ന മോഡിയുടെ മോഹത്തിന് കനത്ത തിരിച്ചടി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടി മൂന്നാം വട്ടം അധികാരത്തിലെത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മോഹത്തിന് തിരിച്ചടി. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഇന്ത്യാ സഖ്യം വന്‍കുതിപ്പ് നടത്തിയതോടെ ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ ബിജെപി കിതപ്പിലാണ്. 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. 543 ലോക്‌സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് ഒന്നും, രണ്ടും മോഡി സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ 400 കടക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ട തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേരിടുന്നത്.2014‑ല്‍ 282 സീറ്റുകളും ബിജെപിക്ക് മാത്രവും എന്‍ഡിഎയ്ക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. 2019‑ല്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടുകയും എന്‍ഡിഎയ്ക്ക് 353 സീറ്റുകളും ലഭിച്ചിരുന്നു. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി ഇത്തവണ 400 കടക്കുമെന്ന് അവകാശപ്പെട്ടിരുന്നത്. 

ബിജെപി 400 സീറ്റ് ലക്ഷ്യമിടുന്നത് ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ഇ ന്ത്യാ സലഖ്യമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം ഫലം കണ്ടുവെന്നാണ് വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്. 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റംവരുത്തുമെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവനയും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ഭരണഘടന ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇന്ത്യാമുന്നണി നേതാക്കളുടെ പ്രചാരണം. 

Eng­lish Summary:
Mod­i’s desire to come to pow­er with 400 seats for the third time has suf­fered a heavy blow

You may also like this video:

Exit mobile version