Site iconSite icon Janayugom Online

മോഡിയുടേത് ഫാസിസ്റ്റ് സർക്കാർ: ടി ജെ ആഞ്ചലോസ്

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്നതിൽ തർക്കമില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റുമായ ടി ജെ ആഞ്ചലോസ് പറഞ്ഞു.
സിപിഐ പിറവം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ സി എൻ സദാമണി അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ ഗോപി, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, അഡ്വ. ബിമൽ ചന്ദ്രൻ, കെ സി തങ്കച്ചൻ, ഡോ. സൻജിനി പ്രതീഷ്, അനന്ദു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. 

Exit mobile version