Site icon Janayugom Online

മോഫിയ പര്‍വീണിന്റെ മരണം: സിഐയ്ക്കെതിരെ നടപടിയുണ്ടാകും: ഉറപ്പ് നല്‍കി മുഖ്യമന്ത്രി

ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. കേസില്‍ കുറ്റക്കാരനായ സിഐ സുധീര്‍ കുമാറിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മോഫിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് അറിയിച്ചു.

അതിനിടെ സിഐയെ സ്ഥലം മാറ്റിയത് നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മോഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം ആര്‍ക്കും ഇനി ഉണ്ടാകരുതെന്നും കുടുംബത്തിന് ഒപ്പം നില്‍ക്കുന്നു. ആവശ്യമായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തെറ്റ് ചെയ്തവരോട് അനുഭാവ പൂര്‍വമായ നടപടിയുണ്ടാകില്ലെന്നും മോഫിയയുടെ വീട് സന്ദര്‍ശനത്തിനുശേഷം മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. സിഐയ്ക്കെതിരെ കാലതാമസം കൂടാതെ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷം അറിയിച്ചു.

Eng­lish Sum­ma­ry: Mofi­a’s Death; no mer­cy to accused: CM

You may like this video also

Exit mobile version