Site iconSite icon Janayugom Online

മുഹമ്മദ് സുബൈറിനെ തെളിവെടുപ്പിനായി ഇന്ന് ബംഗളുരുവില്‍ എത്തിക്കും

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ തെളിവെടുപ്പിനായി ഇന്ന് ബംഗളുരുവില്‍ എത്തിക്കും. ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയിലെ തെളിവുകള്‍ കണ്ടെത്തുന്നതിനായി നാലംഗ പൊലീസ് സംഘം ബെംഗളുരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്നും വിദ്വേഷ പ്രചരണം നടത്തിയെന്നും ആരോപിച്ച് തിങ്കളാഴ്ചയാണ് വസ്തുതാ അന്വേഷണ വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് വെബ്സൈറ്റ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

2018ലെ ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചൊവ്വാഴ്ച കോടതി അദ്ദേഹത്തെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച പോസ്റ്റിനെ ആധാരമാക്കിയാണ് ഡല്‍ഹി പൊലീസ് സുബൈറിനെതിരെ കേസെടുത്തത്.

എന്നാല്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ നിലവിലില്ല. ‘ഹണിമൂൺ ഹോട്ടൽ’ എന്ന ഹോട്ടലിന്റെ സൈൻ ബോർഡ് ‘ഹനുമാൻ ഹോട്ടൽ’ എന്നാക്കി മാറ്റിയ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനാണ് സുബൈറിനെതിരെ കേസെടുത്തത്.

2014ന് മുമ്പ്: ഹണിമൂല്‍ ഹോട്ടല്‍, 2014ന് ശേഷം: ഹനുമാന്‍ ഹോട്ടല്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

Eng­lish summary;Mohammad Zubair will be brought to Ben­galu­ru today for evidence

You may also like this video;

Exit mobile version