Site iconSite icon Janayugom Online

നരബലി; മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയെന്ന് റിപ്പോര്‍ട്ട്. രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വ‌ർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

തിരുവല്ല സ്വദേശികളായ ദമ്പതികള്‍ക്ക് നരബലി നടത്താൻ ഉപദേശിച്ച വ്യാജ സിദ്ധനാണ് മുഹമ്മദ് ഷാഫി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വ്യാജ സിദ്ധനായ റഷീദ് ആണ്.

ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പ്രതികൾ മൂന്ന് പേരും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Muham­mad Shafi is the first accused in the case of molest­ing a 75-year-old woman in Kolanchery
You may also like this video

Exit mobile version