നിറങ്ങൾ കൊയ്യാൻ പഠിപ്പിച്ച യാത്രയുടെ യാമങ്ങളിൽ നീരുറവ തന്നീ ഈറൻ നിലാവിൽ കുളിർ മഴയായിട്ടീ പുലരിതൻ നിറച്ചാർത്തിൽ ചെങ്കതിർ കിരണമായി കൗമാര കൗതുകം പകർത്തിയവൻ ലാസ്യമായി തഴുകി ഒഴുകും കാട്ടരുവിപോൽ പ്രണയം ചിന്തയിൽ പടർത്തിയിട്ടീ- യേകാന്തതയുടെ ദിനരാത്രത്തി- ലെന്നെപറിച്ചെറിഞ്ഞവൻ സ്വർണ്ണ കൊലുസണിഞ്ഞൊരീ മോഹങ്ങൾ നിൻ കളവെരിയുന്ന കണ്ണുകൾ കൊണ്ടിനിയും നോക്കി നില്ക്കവേ അഗ്നിയിൽ ദഹിച്ചൊരെൻ മോഹങ്ങൾക്കിനിവിട നിൻ കാമക്കണ്ണുകൾ കൊണ്ടെന്നെ നീ മതിവരുവോളം പിച്ചിച്ചീന്തുക ആകാശകുന്നിലെ നക്ഷത്രങ്ങളെ കണ്ണുനീർ തൂകുക അമ്പിളി നിലാവേ കരി മേഘമാകുക.