തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും ചലച്ചിത്ര താരവുമായ വിജയ്‍യുടെ പ്രചരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. “കരൂര്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ ഹൃദയത്തില്‍ തൊട്ട പ്രാര്‍ഥന. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള കരുത്ത് ഉണ്ടാവട്ടെ”, മോഹന്‍ലാല്‍ സോഷ്യല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായാണ് ഇന്നലെ കരൂരിലെ റാലി നടന്നത്. 15000 മുതൽ 20000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. ഇരട്ടിയിലധികം ആളുകള്‍ എത്തി. തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ എത്തിയ ആളുകളാണ് വിജയിയെക്കാണാന്‍ രാത്രിവരെ കാത്തുനിന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ കാരണമായി. ആളുകള്‍ സ്ഥലത്ത് നിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നമുണ്ടാക്കി.സംഭവത്തില്‍ പരിക്കേറ്റ 111 പേർ ചികിത്സയിലാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

