കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൗവിൽ നിന്നുള്ള സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎ മുക്താർ അൻസാരിയുടെ മകന്‍ അബ്ബാസ് അൻസാരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഇഡിയുടെ ഓഫീസിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അബ്ബാസ് അൻസാരി (30) അറസ്റ്റിലായത്. ഇയാളുടെ പിതാവിനും കുടുംബത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഇഡി മുഖ്താർ അൻസാരിയുടെ 1.48 കോടി രൂപയുടെ ഏഴ് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അഞ്ച് തവണ എംഎൽഎയായിരുന്ന മുഖ്താർ അൻസാരി ഇപ്പോൾ ഉത്തർപ്രദേശിലെ ബന്ദയിൽ ജയിലിലാണ്. കഴിഞ്ഞ വർഷം ഇതേ കേസിൽ ഇയാളെ ഇഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ബിഎസ്പി എംപിയുമായ അഫ്സൽ അൻസാരിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ഗാസിപൂർ, മുഹമ്മദാബാദ്, മൗ, ലഖ്നൗ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും ഓഗസ്റ്റിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും നടത്തുന്ന വികാസ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂമി കൈയേറ്റം, കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 49 ക്രിമിനൽ കേസുകളിൽ മുഖ്താർ അൻസാരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ കൊലപാതകശ്രമവും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടുകയാണ് ഇയാള്‍. ഓഗസ്റ്റിൽ ഗാസിപൂർ ജില്ലാ ഭരണകൂടം മുഖ്താർ അൻസാരിയുടെ അനധികൃത സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ 1.901 ഹെക്ടർ 6 കോടി രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ടുകൾ പിടിച്ചെടുത്തിരുന്നു. ജൂലൈയിൽ ഉത്തർപ്രദേശ് പൊലീസ് അഫ്‌സൽ അൻസാരിയുടെ 14.90 കോടി രൂപയുടെ സ്വത്തുക്കൾ ഗുണ്ടാ നിയമപ്രകാരം കണ്ടുകെട്ടിയിരുന്നു.
English Summary: Money laundering case: ED arrests Mukhtar Ansari’s son
You may also like this video