Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍: അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇഡി ). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും അനിൽ ദേശ്‌മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇഡിയുടെ പുതിയ നീക്കം.

 


ഇതുകൂടി വായിക്കൂ: അഴിമതി ആരോപണം; അനില്‍ ദേശ്​മുഖിന്റെ വസതിയിലും ഓഫിസിലും ഇ ഡി പരിശോധന


 

അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതിനു ശേഷം പ്രതികൾ രാജ്യം വിടാതിരിക്കാനാണ് സാധാരണ ഇഡി ലുക്കൗട്ട് നോട്ടീസ് ഇറക്കാറുള്ളത്. ദേശ്‌മുഖ് രാജ്യം വിടുന്നത് തടയുന്നതിനു വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. ആഭ്യന്തരമന്ത്രിയായിരിക്കെ അനിൽ ദേശ്‌മുഖ് 4.7 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേസ്. മാത്രമല്ല പൊലീസ് സേനയെ ഉപയോഗിച്ച് ഡാൻസ് ബാറുകളിൽ നിന്ന് 100 കോടി പിരിച്ചെടുത്തുവെന്നും ആരോപണമുണ്ട്.

 


ഇതുകൂടി വായിക്കൂ: മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു


 

മുംബൈ പൊലീസ് മുൻ കമ്മിഷണർ പരംബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ബോംബെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് കേസിൽ സിബിഐ ആന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപ്പടുകൾ കണ്ടെത്തിയതോടെ ഇഡി കേസെടുക്കുകയായായിരുന്നു. കേസിൽ ദേശ്‌മുഖിന്റെ രണ്ടു പ്രൈവറ്റ് സെക്രട്ടറിമാരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നാലേകാൽ കോടി രൂപയുടെ സ്വത്തുവകകളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ആരോപണങ്ങളെ തുടർന്ന് ഏപ്രിലിൽ ദേശ്‌മുഖ് രാജിവച്ചിരുന്നു.

 

Eng­lish sum­ma­ry: mon­ey laun­der­ing: ED issues look­out notice against anil deshmukh

you may also like this video

Exit mobile version