Site iconSite icon Janayugom Online

കൂടൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും പണം തട്ടിയത് ചൂതാട്ടത്തിന്; പ്രതിയുടെ ബാങ്ക് അകൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു

fraudfraud

കൂടൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും തട്ടിയെടുത്ത 81 ലക്ഷം രൂപയിൽ അധികവും പ്രതി അരവിന്ദ് ചിലവിട്ടത് ചൂതാട്ടത്തിനെന്ന് കണ്ടെത്തൽ. ഇയാളുടെ രണ്ട് ബാങ്ക് അകൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ദേശ സാൽകൃത ബാങ്കിലെയും ഗ്രാമീണ ബാങ്ക് അകൗണ്ട്കൾ ആണ് മരവിപ്പിച്ചത്. ഗ്രാമീണ ബാങ്ക് അകൗണ്ടിൽ നിലവിൽ 22 ലക്ഷം രൂപയും ദേശ സാൽകൃത ബാങ്കിലെ അക്കൗണ്ടിൽ അര ലക്ഷം രൂപയും ഉള്ളതായി പൊലീസ് കണ്ടെത്തി. 

സംഭവ ശേഷം മുങ്ങിയ പ്രതി അരവിന്ദ് എ റ്റി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമം നടത്തുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.7 മാസം കൊണ്ട് അരവിന്ദ് തട്ടിയെടുത്ത 8164049 രൂപയിൽ സിംഹ ഭാഗവും ഓൺലൈൻ റമ്മികളിക്കാണ് ഉപയോഗിച്ചത്. അകൗണ്ട് പരിശോധിച്ചതിൽ നിന്നും യശ്വന്ത്‌പൂർ സ്വദേശികളായ രണ്ട് പേരുടെ അകൗണ്ടിലേക്കാണ് പോയതെന്നും അങ്ങനെ എങ്കിൽ ചൂതാട്ടത്തിലൂടെ പണം തട്ടിയതിന് ഇരുവരെയും പ്രതികൾ ആക്കുവാനുംപൊലീസ് ആലോചിക്കുന്നുണ്ട്. 

ഇതിനൊടകം കൂടൽ ബിവറേജസ് വില്പന ശാലയിൽ 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 7 ജീവനക്കാർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. കൂടൽ ഔട്ട്‌ ലെറ്റ്‌ മാനേജർ കൃഷ്ണകുമാർ, പണം തട്ടി എടുത്ത അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം മാനേജർ രഞ്ജിത്ത്, അസിസ്റ്റന്റ് മാനേജർ ആനന്ദ്, സീനിയർ അസിസ്റ്റന്റ് കിരൺ റ്റി ആർ, അസിസ്റ്റന്റ്മാരായ സുധിൻരാജ്, ഷാനവാസ് ഖാൻ എന്നിവരെ വിവിധ ഔട്ട്‌ ലേറ്റ്കളിലേക്ക് സ്ഥലം മാറ്റി. പ്രതിമാസ ഓഡിറ്റ് നടത്താറുണ്ടെങ്കിലും 7 മാസമായി കൂടൽ ബിവറേജ് ഔട്ട്‌ ലെറ്റിൽ നടന്ന ക്രമക്കേട് കണ്ടെത്താൻ കഴിയാത്തതിനാൽ ആണ് ഓഡിറ്റ് വിഭാഗം ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചത്. പണം തട്ടിയ ക്‌ളാർക്ക് ഇപ്പോഴും ഒളിവിൽ ആണ്. ഇയാളുടെ ശൂരനാട്ടെ വീട് അടച്ചിട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: Mon­ey stolen from Koodal Bev­er­ages out­let for gambling

You may also like this video

Exit mobile version