Site iconSite icon Janayugom Online

കുരങ്ങുപ്പനി; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം

കോവിഡ് ഭീതി വിട്ടൊഴിയും മുന്‍പ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ് കുരങ്ങുപനി. നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമേരിക്ക, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയിലാണ് ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും രോഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തും ശരീരത്തും ചിക്കന്‍ പോക്‌സ് പോലുള്ള കുമിളകള്‍, പനി, ശരീരവേദന പ്രധാനരോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വേഗത്തില്‍ പടരുമെന്ന് കണ്ടെത്തി. മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണ്. എങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്.

രോബാധിതരെ പ്രത്യേകം നിരീക്ഷിക്കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലും വേണമെന്നും അറിയിച്ചു. സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐസിഎംആറിനും നിര്‍ദ്ദേശം നല്‍കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രോഗലക്ഷണമുള്ള യാത്രക്കാരെ തിരിച്ചറിയാനും സാമ്പിളുകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Summary:Monkey fever; The Min­istry of Health has direct­ed to strength­en vigilance
You may also like this video

Exit mobile version