Site icon Janayugom Online

കുരങ്ങുപനി; ആ​ഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

കുരങ്ങുപനിയില്‍ ആ​ഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജൂണിൽ കുരങ്ങുപനിയിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചർച്ച നടത്തിയിരുന്നു. എന്നാൽ, രോഗതീവ്രത വർധിക്കാത്ത സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.

എന്നാൽ, വൈറസ് വ്യാപനം തുടരുന്നതിനിടെയാണ് വിദഗ്ധ സമിതി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിച്ചത്. ലോകരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയാസിസ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിക്കാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 18ന് വിദഗ്ധസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

Eng­lish summary;Monkey fever; The World Health Orga­ni­za­tion is about to declare a glob­al health emergency

You may also like this video;

Exit mobile version