Site iconSite icon Janayugom Online

വാനര വസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ

വാനര വസൂരി ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല. വന്നാൽ മാത്രമേ വാനര വസൂരി ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഗൾഫിൽ നിന്നും മംഗളുരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.

ഇന്ത്യയിൽ ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് വാനര വസൂരി സ്ഥിരീകരിച്ചത്. രോഗിയുമായി കൂടുതൽ സമയം അടുത്ത സമ്പർക്കത്തിലേർപ്പെട്ടാൽ മാത്രമാണ് രോഗം പകരുക. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Eng­lish summary;monkey pox; Youth under sur­veil­lance in Kannur

You may also like this video;

Exit mobile version