Site icon Janayugom Online

രണ്ടാം നിലയില്‍ നിന്നും കുരങ്ങന്‍ ഇഷ്ടിക വലിച്ചെറിഞ്ഞു; റോഡിലൂടെ പോയ യുവാവ് മരിച്ചു

റോഡുകളിൽ സ്വതന്ത്രമായി മൃഗങ്ങൾ വിഹരിക്കുന്നത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാം കാണുന്ന സ്ഥിരം കാഴ്ചയാണ്. വടക്കൻ സംസ്ഥാനമായാലും തെക്കൻ സംസ്ഥാനങ്ങളായാലുംറോഡുകളിലും മറ്റും ഇത്തരത്തിൽ മൃഗങ്ങൾ സ്വതന്ത്രമായി നടക്കാറുണ്ട്. യാത്ര ചെയ്യുന്ന പലരും കുരങ്ങന്മാരെ പോലുള്ള ഇത്തരം മൃഗങ്ങളെ കാണാനായി കൗതുകത്തോടെ വാഹനങ്ങൾ നിർത്താറുമുണ്ട്. എന്നാൽ ചില നിമിഷങ്ങളിൽ ഇവ അപകടകാരമായ സാഹചര്യം സൃഷ്ടിക്കാറുണ്ട്. 

അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത് . കുരങ്ങന്‍ വലിച്ചെറിഞ്ഞ കല്ല് കൊണ്ട് റോഡിലൂടെ നടന്നുപോയ 30കാരന് ദാരുണാന്ത്യം സംഭവിച്ചു. മുഹമ്മദ് കുർബാൻ എന്ന ആളാണ് മരണത്തിന് കീഴടങ്ങിയത്.ഡല്‍ഹി നബി കരീം പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഇരുന്ന കുരങ്ങന്‍ ഒരു ഇഷ്ടിക വലിച്ചെറിയുകയായിരുന്നു. ഇത് വഴിയിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദ് കുര്‍ബാന്‍ എന്ന 30കാരന്റെ തലയിലാണ് വീണത്. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ തുടരുന്നതിനിടയിലാണ് യുവാവ് മരണപ്പെടുന്നത്. വീടിന് മുകളിലെ വാട്ടര്‍ടാങ്കിന് മുകളില്‍ വച്ചിരുന്ന ഇഷ്ടികയാണ് കുരങ്ങന്‍ എടുത്ത് താഴേയ്ക്ക് എറിഞ്ഞത്. 

ഈ ഇടയായി പ്രദേശത്ത് കുരങ്ങ് ശല്യം വർദ്ധിച്ചു വരുന്നതായി സമീപ വാസികൾ പോലീസിനോട് വ്യക്തമാക്കി ഇതിനെതിരെ നടപടി ഉടൻ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുരങ്ങുകൾ ആരെയും ലക്ഷ്യംവച്ച് ഉപദ്രവിച്ചതല്ല. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണ് നടന്നതെന്ന് സമീപ വാസികൾ വ്യക്തമാക്കി.
eng­lish summary;monkey threw bricks from the sec­ond floor young man died
you may also like this video;

Exit mobile version