Site icon Janayugom Online

വാനര വസൂരി: ആന്റിവെെറല്‍ മരുന്നിന്റെ പരീക്ഷണം ആരംഭിച്ച് യുകെ

വാനര വസൂരി ബാധിതരില്‍ ആന്റിവെെറല്‍ മരുന്നിന്റെ ആദ്യ ക്ലിനിക്കല്‍ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. ആന്റി വെെറല്‍ മരുന്നായ ടെക്കോവിരിമാറ്റിന്റെ ഫലപ്രാപ്തി നിര്‍ണയത്തിനാണ് പരീക്ഷണം നടത്തുന്നത്.
ചർമ്മത്തിലെ മുറിവുകളും പാടുകളും ഭേദമാകാൻ എടുക്കുന്ന സമയം കുറയ്ക്കാൻ ടെക്കോവിരിമാറ്റിന് കഴിയുമോ എന്നും പരിശോധിക്കും. പരീക്ഷണ ഫലം ഡിസംബറോടെ ലഭ്യമാകുമെന്നാണ് വിവരം. വാനര വസൂരി ബാധിച്ച 500 രോഗികളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക. പ്ലെസിബോ, ടെക്കേ­ാവിരിമാറ്റ് എന്നീ മരുന്നുകള്‍ രോഗികള്‍ക്ക് 14 ദിവസം രണ്ട് നേരമായി നല്‍കും. മരുന്നിന്റെ ആഘാത പഠനങ്ങള്‍ക്കായി സ്രവ പരിശോധന നടത്തുകയും 28 ദിവസത്തേക്ക് ഓൺലൈൻ ചോദ്യാവലി പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
വാനര വസൂരി ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ആന്റിവെെറല്‍ മരുന്നാണ് ടെക്കേ­ാവിരിമാറ്റ്. എന്നാല്‍ മരുന്നിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് ഗവേഷണ വിവരങ്ങള്‍ കുറവാണെന്ന് വിദ‍ഗ്ധര്‍ പറയുന്നു. 

Eng­lish Sum­ma­ry: Mon­key­pox: UK begins tri­al of antivi­ral drug

You may like this video also

Exit mobile version