Site icon Janayugom Online

മങ്കിപോക്‌സ് വൈറസ്ബാധ; രോഗത്തെ പുതിയ പേരിട്ടു വിളിക്കാന്‍ ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് വൈറസ്ബാധയിലൂടെയുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. നിലവിലെ പേരിനു വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. 1958 ല്‍ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണു ആദ്യം മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്നാണു മങ്കിപോക്‌സ് എന്നു വിളിക്കാന്‍ തുടങ്ങിയത്. മങ്കിപോക്‌സിന്റെ തന്നെ വ്യത്യസ്ത വകഭേദങ്ങള്‍ക്കു ലോകാരോഗ്യ സംഘടന റോമന്‍ സംഖ്യകള്‍ ഉപയോഗിച്ച് പേരിട്ടു. കോംഗോ പ്രദേശത്തു നിന്നുള്ള വകഭേദത്തെ ഒന്നാം വകഭേദം (I), പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിക്കപ്പെട്ടതിനെ രണ്ടാം വകഭേദം (II) എന്നിങ്ങനെയാണു നാമകരണം ചെയ്തത്. ഇവയുടെ 2 ഉപവകഭേദങ്ങള്‍ക്കു IIa, IIb എന്നിങ്ങനെയും പേരു നല്‍കി.

കോവിഡിനു കാരണമായ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ക്കു ഗ്രീക്ക് അക്ഷരങ്ങളായിരുന്നു ഉപയോഗിച്ചത്. ജപ്പാന്‍ ജ്വരം, സ്പാനിഷ് ഫ്‌ലൂ, മാര്‍ബര്‍ഗ് വൈറസ്, മിഡില്‍ ഈസ്റ്റേണ്‍ റസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിങ്ങനെ പല രോഗങ്ങള്‍ക്കും സ്ഥലവുമായി ചേര്‍ത്തു പേരുണ്ടായിരുന്നു. കോവിഡ് കാലത്ത് അതു ചൈനാ വൈറസാണെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. കണ്ടെത്തിയ സ്ഥലവുമായി രോഗത്തെ ബന്ധപ്പെടുത്തുന്നതു വിവേചനപരമാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Mon­key­pox virus infec­tion; WHO to call the dis­ease by a new name

You may also like this video;

Exit mobile version