Site iconSite icon Janayugom Online

സന്യാസിമാർക്ക് ആൾക്കൂട്ടത്തിൽ നിന്ന് മർദ്ദനം; 12 പേർ അറസ്റ്റിൽ

തട്ടിക്കണ്ടുപോകൽ ആരോപിച്ച് സന്യാസിമാരെ കൂട്ടമായി ആക്രമിച്ച 12 പേർ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സന്യാസിമാർക്കാണ് ആള്‍ക്കൂട്ട മർദ്ദനമേറ്റത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ മർദ്ദിച്ചത്.

വഴിചോദിക്കാനായി ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് സന്യാസിമാർ പോവുകയായിരുന്നു. വഴി ചോദിക്കുന്നതിനിടയിൽ സന്യാസിമാരെ കണ്ട് യുവതികൾ ഭയന്നോടുകയും. ഇത് കണ്ട് സംശയം തോന്നിയ ജനക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സന്യാസിമാരെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തി മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Eng­lish Sum­ma­ry; Monks beat­en by mob; 12 peo­ple were arrested

You may also like this video

Exit mobile version