Site iconSite icon Janayugom Online

മോണ്‍സന് പണം നല്‍കിയത് സുധാകരന്റെ ഉറപ്പിലെന്ന് പരാതിക്കാരന്‍; വെട്ടിലായി മനോരമ

മോന്‍സന്‍ തട്ടിപ്പു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തിയ പരതിക്കാരന്‍ കെ സുധാകരനെതിരെ ഉറച്ചുനിന്നതോടെ മനോരമ വെട്ടിലായി. തിടുക്കത്തില്‍ ചോദ്യം തീര്‍ത്ത് പരാതിക്കാരനെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കെ സുധാകരനെതിരെ പരാതി നല്‍കിയ എം ടി ഷമീറിനെയാണ് മനോരമന്യൂസില്‍ ഇന്ന് രാവിലെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. മോന്‍സന് പണം നല്‍കിയത് കെ സുധാകരന്റെ ഉറപ്പിലാണെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച നിമിഷങ്ങള്‍ക്കകം അവസാനിപ്പിക്കേണ്ടിവന്നത്. പരാതിയില്‍ പറഞ്ഞതനുസരിച്ച് സ്വാധീനിക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. പരാതിയില്‍ ചൂണ്ടിക്കാട്ടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ പ്രതികളാക്കുകയും ചെയ്തിട്ടുണ്ട് എന്നുകൂടി ഷമീര്‍ വ്യക്തമാക്കിയതോടെ മനോരമ കണ്ടെത്തിയ ‘ഉദ്യോഗസ്ഥരുടെ സ്വാധീനം’ ഏതുപക്ഷത്തുനിന്നുള്ളതാണെന്ന ബോധ്യമുണ്ടായത്. ഇതോടെയാണ് ഷമീറിനെ ഒഴിവാക്കി തടിതപ്പിയത്.

ഇന്നലെ രാത്രി നടന്ന ചര്‍ച്ചയ്ക്കിടെയാണ് പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി ഷമീര്‍ ആരോപിച്ചത്. ഇത് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ആയുധമാക്കാമെന്നായിരുന്നു രാവിലത്തെ അജണ്ട. പരാതിക്കാരന്‍ നേരിട്ട് വാര്‍ത്താപരിപാടിയിലെത്തി വസ്തുത പറഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. സുധാകരനെ ഇതുവരെയും ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന പരാതി നേരത്തെയും ഷമീര്‍ ഉന്നയിച്ചിരുന്നു.

അതിനിടെ, മോൻസൻ മാവുങ്കലിന്റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊ‍ഴിയില്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണമാണ് ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി.

Eng­lish Sam­mury: maon­son mavun­gal case com­plainant m t shameer said that the pay­ment was made on the assur­ance of K Sudhakaran

Exit mobile version