Site icon Janayugom Online

മോന്‍സന്‍ മാവുങ്കലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കും

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്പിള്‍ പരിശോധിക്കും.ഫൊറന്‍സിക് ലാബില്‍ വെച്ചാണ് പരിശോധന നടത്തുന്നത്‌. ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ മോന്‍സന്റേതാണോയെന്ന് തെളിയിക്കാനാണിത് നടപടി. മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കൊച്ചിയിലെത്തി മോന്‍സനെ ചോദ്യം ചെയ്യും. തുടര്‍ന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചു.

ENGLISH SUMMARY:Monson mavun­gal the sound sam­ple will examine
You may also like this video

Exit mobile version