Site icon Janayugom Online

കാലവർഷം പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിച്ചു

കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. തുലാവർഷം തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ കൂടി പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. നിലവില്‍ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY: mon­soon com­plete­ly reced­ed and the lunar year began
You may also like this video

Exit mobile version