Site iconSite icon Janayugom Online

കേരളത്തില്‍ കാലവര്‍ഷം സാധാരണയിലും കുറയും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ — സെപ്റ്റംബര്‍ മാസത്തോടെ മഴ ശക്തമാകുമെന്ന് പ്രവചിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. അതേസമയം കാലവര്‍ഷം ശക്തമായി കേരളത്തില്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യത. ഇന്നും നാളെയും കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

Eng­lish Sum­ma­ry: Mon­soons in Ker­ala will be below normal
You may also like this video

Exit mobile version