ബര്‍ഗറില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്. കോഴിക്കോട് മുഴീക്കലുള്ള എം ആർ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ചിക്കൻ ബർഗറിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്.
ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ബർഗർ കഴിച്ച രണ്ട് പേർ ചികിത്സയിലാണ്. ഓൺലൈനിൽ ഓർഡർ ചെയ്താണ് ഇവര്‍ രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർഗർ പൂർണമായി കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്.
You may also like this video