Site icon Janayugom Online

ചന്ദ്രന് സ്വന്തം സമയ മേഖല; നാസയ്ക്ക് നിര്‍ദേശം നല്‍കി വെെറ്റ് ഹൗസ്

moon

ചന്ദ്രനും മറ്റ് ആകാശഗോളങ്ങൾക്കും ഏകീകൃത സമയ മാനദണ്ഡം സൃഷ്ടിക്കാൻ നാസയ്ക്ക് വെെറ്റ് ഹൗസിന്റെ നിര്‍ദേശം. 2026 അവസാനത്തോടെ ഏകോപിത ചാന്ദ്ര സമയം (എല്‍ടിസി) തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെെറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പോളിസി മേധാവിക്കാണ് സമയ മേഖല തയ്യാറാക്കുന്നതിന്റെ ചുമതല. ഏകീകൃത ചാന്ദ്ര സമയം ഇല്ലാതെ, ബഹിരാകാശ പേടകങ്ങള്‍ തമ്മിലുള്ള ഡേറ്റാ കൈമാറ്റം സുരക്ഷിതമല്ലെന്നാണ് യുഎസ് നിലപാട്‌. ഓരോ രാജ്യവും ചന്ദ്രനായി സമയ മേഖലകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും യുഎസ് മുന്‍കൂട്ടി കാണുന്നുണ്ട്. ഇതു കൂടി പരിഗണിച്ചാണ് വെെറ്റ് ഹൗസിന്റെ നിര്‍ദേശം.

ഭൂമി, ചാന്ദ്ര ഉപഗ്രഹങ്ങള്‍, താവളങ്ങള്‍, ബഹിരാകാശയാത്രികര്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം എന്നിവയ്‌ക്കും പൊതുസമയക്രമം ആവശ്യമാണെന്നും അധികൃതര്‍ പറയുന്നു. ഭൂമിയില്‍, മിക്ക ക്ലോക്കുകളും സമയ മേഖലകളും കോര്‍ഡിനേറ്റഡ്‌ യൂണിവേഴ്‌സല്‍ ടൈം(യുസിടി) അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ആറ്റോമിക്‌ ക്ലോക്കുകളുടെ ശൃംഖലയെയാണ്‌ ആശ്രയിക്കുന്നത്‌. ചന്ദ്രോപരിതലത്തിലും ആറ്റേ­­ാമിക്‌ ക്ലോക്കുകളുടെ വിന്യാസം ആവശ്യമായി വന്നേക്കാമെന്ന്‌ വെെറ്റ് ഹൗസ് പറയുന്നു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ചന്ദ്രനിലേക്ക്‌ വികസിക്കുമ്പേ­­ാള്‍, പ്രവര്‍ത്തനങ്ങള്‍ ഏ­കോപിപ്പിക്കുന്നതിനും ഇടപാടുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഏകീകൃത സമയ മാനദണ്ഡം അനിവാര്യമാണ്. 

ചാന്ദ്ര ബഹിരാകാശ പേടകങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും അവരുടെ ദൗത്യങ്ങള്‍ക്ക്‌ അ­ങ്ങേയറ്റം കൃത്യത ആവശ്യമുള്ള സമയ പരിപാലന മാനദണ്ഡം എല്‍ടിസി നല്‍കും. എല്ലാ ആകാശഗോളങ്ങള്‍ക്കും സ്‌റ്റാന്‍ഡേര്‍ഡ്‌ സമയം ആവശ്യമാണെന്നും എന്നാല്‍ ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയുള്ളത്‌ തയ്യാറാക്കാനാകില്ലെന്നും വെെറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി മേധാവി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Moon has its own time zone; Wet House gave instruc­tions to NASA

You may also like this video

Exit mobile version