Site icon Janayugom Online

കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് : പാര്‍ട്ടിവിട്ടത് രാഹുലിന്റെ വിശ്വസ്തനായിരുന്ന മുന്‍ മുഖ്യമന്ത്രി!

congress

കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി കൊഴിഞ്ഞുപോക്കുകള്‍ തുടരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാടക്കം കൊഴിഞ്ഞുപോയതിനുപിന്നാലെ ദേശീയതലത്തില്‍ ആകെ തകര്‍ന്നിരിക്കെയാണ് വീണ്ടും വന്‍നിര നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി വിടുന്നത്.  ഗോവയുടെ മുന്‍ മുഖ്യമന്ത്രിയും 40 വര്‍ഷം കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവുമായ ലുസിഞ്ഞോ ഫലേറോയാണ് പുതുതായി പാര്‍ട്ടി വിട്ട പ്രമുഖന്‍. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയായ നേതാവായിരുന്ന ലൂസിഞ്ഞോ കോണ്‍ഗ്രസ് വിട്ട് ത്രിണമൂലിലാണ് ചേര്‍ന്നത്. ബുധനാഴ്ചയോടെയാണ് ലൂസിഞ്ഞോ കൊല്‍ക്കത്തയിലെത്തി ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പാര്‍ട്ടി നേതൃത്വവുമായി തുടരുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് ലൂസിഞ്ഞോ കോണ്‍ഗ്രസ് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവേലിം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസില്‍ നിന്നുള്ള പ്രാഥമികാംഗത്വവും ലൂസിഞ്ഞോ രാജിവച്ചിരുന്നു.

 

 

ഗോവയില്‍ നിന്നുള്ള രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരായ ഒമ്പതുപേര്‍ക്കൊപ്പമെത്തിയാണ് ലൂസിഞ്ഞോ ത്രിണമൂലില്‍ ചേര്‍ന്നത്. 2022ലെ തെരഞ്ഞെടുപ്പില്‍ ലൂസിഞ്ഞോ ത്രിണമൂലിനുവേണ്ടി മത്സരിക്കും.

 


ഇതുകൂടി വായിക്കൂ: പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം: രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ രാജിവച്ചു


 

കോണ്‍ഗ്രസ് വിട്ട് ത്രിണമൂലില്‍ മത്സരിക്കുന്ന ഗോവയിലെ ആദ്യ പ്രമുഖ നേതാവും ലൂസിഞ്ഞോയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. 2022 ലെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസില്‍ നിന്നും വന്‍തോതില്‍ നേതാക്കള്‍ കൊഴിയുന്നതെന്നും രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്.

2012ലെ ഗോവ അസംബ്ലി തെര‍ഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളില്‍ ത്രിണമൂല്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടതെന്നും ലൂസിഞ്ഞോ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസുമായി ലൂസിഞ്ഞോ ചര്‍ച്ച നടത്തിരുന്നു. ഇതില്‍ പാര്‍ട്ടി മികച്ച ഓഫര്‍ ലൂസിഞ്ഞാക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗോവയിലും ചുവടുറപ്പിക്കാനാണ് ടിഎംസി നീക്കം.

 

Eng­lish Sum­ma­ry: More lead­ers out from Congress

 

You may like this video also

Exit mobile version