Site iconSite icon Janayugom Online

ഡീസലിന് കൂടുതൽ തുക; കെഎസ്ആർടിസി സുപ്രിം കോടതിയില്‍

വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിം കോടതിയെ സമീപിച്ചു.

ബൾക് പർച്ചെയ്സർ വിഭാഗത്തിൽ പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കെഎസ്ആർടിസിക്കുള്ള ഡീസൽ വില ഫെബ്രുവരിയിൽ കുത്തനെ കൂട്ടിയിരുന്നു. ഫെബ്രുവരി 17 മുതൽ കെഎസ്ആർടിസിയെ ബൾക്ക് പർച്ചെയ്സർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ലിറ്ററിന് 6.73 രൂപ വർധിപ്പിച്ച് 98.15 രൂപയാക്കിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ വില നിശ്ചയിച്ചത്. വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെഎസ്ആർടിസിക്ക് വേണ്ടി വരും. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് ആവശ്യമായി വരുക.

Eng­lish Sum­ma­ry:  More mon­ey for diesel; In the Supreme Court of KSRTC

You may like this video also

Exit mobile version