Site iconSite icon Janayugom Online

ഇന്ത്യയില്‍ കൂടുതല്‍ മത വിവേചനം അനുഭവിക്കുന്നത് മുസ്‍ലിങ്ങള്‍

ഇന്ത്യയിലെ മുസ്‍ലിം യുവാക്കൾ ഹിന്ദു, സിഖ്, ക്രിസ്ത്യൻ യുവാക്കളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം മതത്തിന്റെ പേരിൽ മറ്റുള്ളവരിൽ നിന്ന് കടുത്ത വിവേചനം നേരിടുന്നത് മുസ്‍ലിം സമുദായമാണെന്നും സർവേ കണ്ടെത്തി. 

മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും സിഖുകാരും ഇന്ത്യയിലെ സാമുദായിക സംഘര്‍ഷത്തിൽ കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മുസ്‍ലിങ്ങളുടെയത്ര മതവിവേചനം അവർ അനുഭവിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി മുസ്‍ലിം യുവാക്കൾക്കിടയിൽ മതപരമായ പ്രവർത്തനങ്ങളിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത്.
18 സംസ്ഥാനങ്ങളിലായി 18–34 വയസ് പ്രായമുള്ള 6,277 പേരിൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ആണ് ജർമ്മൻ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പഠനം നടത്തിയത്. 

മുസ്‍ലിങ്ങൾക്കിടയിൽ പ്രാർത്ഥന, ഉപവാസം, മതപരമായ കാര്യങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുക എന്നിവയുടെ അനുപാതം 2016 ലെ സർവേയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു.
ആരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിലും മുസ്‍ലിങ്ങള്‍ക്കിടയിൽ ഇടിവുണ്ടായി. 2016ൽ 85 ശതമാനം മുസ്‍ലിം യുവാക്കളും ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ 2021ൽ 79 ശതമാനമായി ചുരുങ്ങി.ഇക്കാര്യത്തിൽ മറ്റ് മതങ്ങൾക്കിടയിലും ഇടിവുണ്ടായെങ്കിലും മുസ്‍ലിങ്ങൾക്കിടയിലാണ് ഏറ്റവും ഉയർന്ന നിരക്ക്-ആറ് ശതമാനം. ഹിന്ദുക്കൾ നാല് ശതമാനം (92 ‑88), ക്രിസ്ത്യൻ രണ്ടു ശതമാനം (91–89), സിഖുകാരിൽ ഒരു ശതമാനം(97–96).
eng­lish summary;More reli­gious dis­crim­i­na­tion in India
Suf­fer­ing is for Muslims
you may also like this video;

Exit mobile version