Site iconSite icon Janayugom Online

പൗരത്വം ഉപേക്ഷിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. 2020ല്‍ 85,256, 2021ല്‍ 1,63,379, 2022ല്‍ 2,25, 620, 2023ല്‍ 2,16,219, 2024ല്‍ 2,06,378 എന്നിങ്ങിനെയാണ് പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം. പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള കാരണം വ്യക്തിപരമാണെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

Exit mobile version