Site iconSite icon Janayugom Online

ബീഹാറിലെ മുസാഫർപൂരിൽ തിമിര ശസ്ത്രക്രിയയെ തുടർന്ന് 40തില്‍ അധികം പേർക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

ബീഹാറിലെ മുസാഫർപൂരിൽ തിമിര ശസ്ത്രക്രിയയെ തുടർന്ന് 40തില്‍ അധികം പേർക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.തിമിര ശസ്ത്രക്രിയക്ക് ശേഷംഗുരുതരമായ അണുബാധയേറ്റതിനെ തുര്‍ന്നാണ് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ച നഷ്ടമായവരുടെ എണ്ണം കൂടുവാനാണ് സാധ്യത.നവംബര്‍ 22നും, 27നും ഇടയിലാണ് ശസത്രക്രിയ നടത്തിയത്.
അണുബാധ ഏററ നിരവധിപെരെ കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍പൂരിലെയും, പട്നയിലെയും ആശുപത്രികളില്‍ ഇരുവരെ 12ല്‍പ്പരം പേരുടെ കണ്ണുകള്‍ നീക്കം ചെയ്തിരുന്നു.മുസാഫര്‍പൂരിലെ ജുവാര്‍ചാപ്ര പ്രദേശത്തുള്ള ഒരു കണ്ണാശുപ്ത്രിയില്‍ നവംബര്‍ 22ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിശോധനകള്‍ക്കുശേഷം 100ലധികം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശിച്ചു.ഡോ.എന്‍ .ഡി സാഹുവാണ് ശസ്ത്രക്രിയകള്‍ നടത്തിയത്.എന്നാല്‍ അദ്ദേഹത്തിന് യാതൊരു മുന്‍ പരിചയവും ഇല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്ത

ഓപ്പറേഷനുശേഷം, നിരവധി രോഗികൾ കണ്ണിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ,ആശുപത്രി ഭരണകൂടം അവർക്ക് വേദനസംഹാരിയായ കുത്തിവയ്പ്പ് നൽകി. കൂടുതല്‍ നേത്ര അണുബാധ കേസുകള്‍ തങ്ങളുടെ അറിവില്‍ വന്നതായി സിവിള്‍ സര്‍ജ്ജന്‍ വിനയ്കുമാര്‍ ശര്‍മ്മ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ ജില്ലാ അന്ധത നിയന്ത്രണ ഓഫീസറുടെ നേതൃത്വത്തില്‍ ടീമിനെ നിയമിച്ചു. സംഘം ആശുപ്ത്രിയില്‍ പരിശോധന നടത്തി. ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഓപ്പറേഷന്‍തിയറ്റര്‍, ശുചിത്വം എന്നിവയും പരിശോധിച്ചു, ഡോ. സാഹുവിന്‍റെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശ ചെയ്തതായി അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് കണ്ണ് നഷ്ടപ്പെട്ടു.ഇവരില്‍ ഭൂരിപക്ഷം പേരേയും മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിച്ചിട്ടുള്ളത്

നവംബര്‍ 22ന് മെഗാ നേത്ര പിരശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതായി മനസിലാക്കി ക്യാമ്പിലെത്തിയതായിരുന്നതായി ഷോയോഹര്‍ ജില്ലയിലെ സോന്‍വര്‍ഷ ഗ്രാമ സ്വദേശിയായ രാം മൂര്‍ത്തി സിംഗ് പറഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ആശുപത്രിയിലെത്തി . ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യേണ്ട തിമിരമുണ്ടെന്ന് പറയുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം കണ്ണ് വേദനിക്കാന്‍ കുടങ്ങി. ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ വേദനസംഹാരി ടാബ്ലെറ്റും, കുത്തിവെയ്പ്പും എടുത്തായും സിംഗ് അഭിപ്രായപ്പെട്ടു.ഇഞ്ചക്ഷൻ എനിക്ക് താൽക്കാലിക ആശ്വാസം നൽകി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം വേദന വീണ്ടും ഉയർന്നു,സിംഗ് പറഞ്ഞു.

മുസാഫർപൂരിലെ മുഷാരി പ്രദേശവാസിയായ മീനാ ദേവി പറയുന്നു.ഓപ്പറേഷനുശേഷം, എന്റെ കണ്ണിൽ കടുത്ത വേദന അനുഭവപ്പെട്ടു.ബന്ധപ്പെട്ട ഡോക്ടറെ സമീപിച്ചപ്പോള്‍
വേദന സംഹാരി കുത്തിവയ്പ്പ് നൽകി. രാത്രിയിൽ ഛർദ്ദിയും തുടങ്ങി. അടുത്ത ദിവസം എന്നെ ഡിസ്ചാർജും ചെയ്തു .തൊട്ട് അടുത്ത ദിവസം താന്‍ വീണ്ടും ആശുപത്രിയില്‍ ചെന്നപ്പോള്‍ അണുബാധയുണ്ടായതില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തി.ഡോക്ടര്‍മാരുയി തര്‍ക്കിച്ചപ്പോള്‍ രോഗം ബാധിച്ച കണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഞാൻ ഡോക്ടർമാരെ ശക്തമായി തര്‍ക്കിച്ചപ്പോള്‍ അവർ എന്നോട് രോഗം ബാധിച്ച കണ്ണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മീന ദേവി പറഞ്ഞു.തീവ്രമായ അണുബാധയുള്ള ഒമ്പത് രോഗികൾ നേത്രപരിശോധനയ്‌ക്കായി പാറ്റ്‌നയിലേക്ക് പോയെന്നും. തെറ്റായ ഓപ്പറേഷൻ മൂലമാണ് ഗുരുതരമായ അണുബാധ ഉണ്ടാകുന്നതെന്ന്പട്‌നയിലെ ഡോക്ടർമാർ തങ്ങളോട് പറഞ്ഞതായി രാം മൂർത്തി ശർമ്മയുടെ ബന്ധുവായ ഹർനേദ്ര രാജക് അഭിപ്രായപ്പെട്ടു.കണ്ണ് നീക്കം ചെയ്യാൻ അവർ ഞങ്ങളോട് നിർദ്ദേശിച്ചു. ഓപ്പറേഷൻ ചെയ്ത കണ്ണ് അല്ലെങ്കിൽ അത് മറ്റൊരു കണ്ണിനെ ബാധിച്ചേക്കാമന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Sumam­ry: More than 40 peo­ple have lost their eye­sight fol­low­ing cataract surgery in Muzaf­farpur, Bihar.

You may also like this video : 

Exit mobile version