Site icon Janayugom Online

താലിബാന്‍ അധികാരമേറ്റതിന് ശേഷം 6400 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു

താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം അഫ് ഗാനിസ്ഥാനിലെ 6400 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വെ. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും (ആര്‍എസ്എഫ്) അഫ്ഗാന്‍ ഇന്റിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷനും (എഐജെഎ) ചേര്‍ന്നാണ് സര്‍വെ നടത്തിയത്. താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തനം താറുമാറായതായി സര്‍‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓരോ പത്ത് മാധ്യമസ്ഥാപനങ്ങളില്‍ നാലെണ്ണമെങ്കിലും അപ്രത്യക്ഷമായി. അറുപത് ശതമാനത്തോളം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമില്ല. 231 മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടി. വനിതാ മാധ്യമപ്രവര്‍ത്തകരില്‍ എണ്‍പത് ശതമാനം പേര്‍ക്കും ജോലി നഷ്ടമായി. വേനല്‍ക്കാലത്തിന് മുന്‍പ് 543 മാധ്യമസ്ഥപനങ്ങള്‍ അഫ് ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ അവസാനത്തില്‍ 312 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതായത് മൂന്നു മാസം കൊണ്ട് 43 ശതമാനം മാധ്യമസ്ഥാപനങ്ങള്‍ അപ്രത്യക്ഷമായി.

eng­lish sum­ma­ry; More than 6,400 jour­nal­ists have lost their jobs since the Tal­iban came to power

you may also like this video;

Exit mobile version