Site iconSite icon Janayugom Online

ആയിരത്തിലധികം കോവിഡ് കേസുകൾ ; ലോക്ഡൗൺ പ്രഖ്യാപിച്ച് ചെെന

ആയിരത്തിലധികം പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്‌ചുനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചാങ്‌ചുന്‍ നിവാസികളോട് വീടുകളിൽ കഴിയാനും മൂന്ന് ഘട്ട പരിശോധനയ്ക്ക് വിധേയമാകാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താല്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഒമ്പത് ലക്ഷം ജനസംഖ്യയുള്ള നഗരമാണ് ചാങ്‌ചുന്‍.

2020ൽ കോവിഡ് കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയിൽ കോവിഡ് കേസുകൾ 1000 കടക്കുന്നത്. ഈ­യാ­­ഴ്ച രാജ്യത്തെ പലയടിത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനുപുറമെ വെള്ളിയാഴ്ച പുതുതായി രാജ്യവ്യാപകമായി 397 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 98 കേസുകളും ചാങ്‌ചുനിന്റെ തലസ്ഥാനമായ ജിലിൻ പ്രവിശ്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.

ജിലിൻ പ്രദേശത്ത് ഭാഗികമായി ലോക്ഡൗൺ ഏർപ്പെടുത്താനും മറ്റ് നഗരങ്ങളുമായുള്ള യാത്രാ ബന്ധം വിച്ഛേദിക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: More than a thou­sand covid cas­es; Chen announces lockdown

You may like this video also

Exit mobile version