രാജ്യത്തെ ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കെതിരെ ഈ വര്‍ഷം മാത്രം ആയിരം വ്യാജ ബോംബ് ഭീഷണികളുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍ രാജ്യസഭയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 2022 ഓഗസ്റ്റിനും 24 നവംബര്‍ 13നും ഇടയിലായി 1,143 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 14 വരെ 994 ബോംബ് ഭീഷണികളാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരെയുണ്ടായത്. എന്നാല്‍ ഇതെല്ലാം വ്യാജ സന്ദേശങ്ങളായിരുന്നു. ബിടിഎസിയുടെ പരിശോധനയില്‍ വിമാനത്തിലോ വിമാനത്താവളങ്ങളില്‍ നിന്നോ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ മാത്രം 680 വ്യാജ ബോംബ് ഭീഷണികളാണ് വിമാനങ്ങള്‍ക്ക് നേരെയുണ്ടായത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കായിരുന്നു, 197. എയര്‍ ഇന്ത്യ (191), വിസ്താര (151), ആകാശ എയര്‍ (67), സ്പേസ്ജെറ്റ് (29) എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ഭീഷണി.