Site iconSite icon Janayugom Online

ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു; സുഡാനിൽ വൻ ഉരുൾപൊട്ടൽ

സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ ഉണ്ടായ “വൻ” മണ്ണിടിച്ചിലിൽ ഒരു പർവതഗ്രാമം മുഴുവൻ നിലംപരിശാക്കുകയും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മാറാ പർവതനിരകളിലെ തരാസിൻ ഗ്രാമത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷമാണ് ഞായറാഴ്ച ദുരന്തമുണ്ടായതെന്ന് സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്/ആർമി (എസ്‌എൽ‌എം) പ്രസ്താവനയിൽ പറഞ്ഞു. 

അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ ആളുകളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് സുഡാൻ ലിബറേഷൻ മൂവ്മെൻറ് ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽനിന്ന് രക്ഷതേടി രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്ന് എത്തിയവരാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. 

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ഉൾപ്പെടെ ഡാർഫറിന്റെ ഭൂരിഭാഗവും ആഭ്യന്തരയുദ്ധം മൂലമുണ്ടായ പോരാട്ടം കാരണം അന്താരാഷ്ട്ര സഹായ സംഘടനകൾക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് അടിയന്തര സഹായം എത്തിക്കുന്നതിന് വിലങ്ങ്തടിയായി നിൽക്കുകയാണ്. 

Exit mobile version